തൃശൂർ : മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് മലയാള മനോരമ പുറത്തുവിട്ടത്. പ്രത്യേകിച്ച് മലയാളികളെ, സംസ്കാരത്തെ, സമുദായത്തെ, മനുഷ്യത്വത്തെ ഒക്കെ നാണം കെടുത്തുന്ന ഒരു സംഭവവും വാർത്തയും. മനുഷ്യത്വരഹിത്യത്തിൻ്റെയും മര്യാദകേടിൻ്റെയും സാംസ്കാരിക ശൂന്യതയുടേയും ഏറ്റവും ലളിതവും എന്നാൽ മനസാക്ഷിക്കുത്തില്ലായ്മയുടെ ഭീകരതയിലേക്കുള്ള ആദ്യ സ്റ്റെപ്പും ആണിത്. ഇതിൻ്റെ ഭീകര വേർഷനുകൾ എന്നും നടക്കുന്നുണ്ട്. കൊലയായും മർദ്ദനമായുമെല്ലാം. പക്ഷെ സാംസ്കാരിക അധപതനത്തിൻ്റെ സിംപിൾ വേർഷൻ അധികമൊന്നും റിപ്പോർട്ട് ചെയ്യപ്പെടാറില്ലാത്തതാണ്. അതാണിവിടെ മലയാള മനോരമ ചർച്ചയ്ക്ക് വച്ചത്. വാർത്ത വായിക്കാം ആദ്യം.
മനോരമ ലേഖകൻ കുറിക്കുന്നു >
വീടിനു പുറത്താണെങ്കിലും നേർത്ത മഴയും കുളിരുമറി യാതെ ഇന്നലെ 'മനസ്സമാധാനത്തോടെ' എൺപതുകാരൻ തോ മസ് ഉറങ്ങിക്കിടന്നു. കരഞ്ഞു വറ്റിയ കണ്ണും മനസ്സും മാത്രമായി അരികിൽ ഭാര്യ റോസിലി ഇരിപ്പുണ്ട്. ഒരു ദിവസത്തേക്കു മാത്രമായി സ്വന്തം വീട്ടുമുറ്റത്ത് ചുറ്റും കൂടിയ നാട്ടുകാർക്കിടയിൽ മരണം വീണ്ടും ഒന്നിപ്പിച്ച അനാഥർ. അച്‌ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയതോടെ ആണ് അരിമ്പൂർ കൈപ്പിള്ളി പ്ലാ ക്കൻ തോമസും റോസിലിയും രണ്ടാമതും വീടിനു പുറത്തായത്.
പനി ബാധിച്ച് ഇന്നലെ പുലർച്ചെ മണലൂർ സാൻ ജോസ് കെയർ ഹോമിലായിരുന്നു തോമ സിൻ്റെ മരണം.
സ്വന്തം വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഇടവക പള്ളിയിൽ അന്ത്യനിദ്ര നൽകാനാണ് രാവിലെ ഒൻപതരയോടെ മൃതദേഹം വീട്ടിലേക്കെത്തിച്ചത്. കാരമുക്ക് കൃപാസദനത്തിൽ നിന്ന് റോസിലിയെയും കൊണ്ടുവന്നു. അച്‌ഛന്റെ മൃതദേഹം മുറ്റത്തെ ത്തിയതറിഞ്ഞ് മകൻ ജെയ്‌സനും മരുമകൾ റിൻസിയും വീടുപൂട്ടി പോകുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. മകനോടു തിരിച്ചുവന്ന് മൃതദേഹം അകത്തുകയറ്റാൻ കുടുംബവുമായും അടുപ്പമുള്ള പലരും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് പഞ്ചായത്ത് അധികൃതരും അന്തിക്കാട് പൊലീസും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പുറത്താക്കിയ വീട്ടിലേക്ക് തങ്ങൾക്ക് ഇനി കയറേണ്ടെന്ന് തോമസി ന്റെ ഭാര്യ റോസിലി തീരുമാനിച്ചതോടെ മൃതദേഹം മഞ്ചയിൽ മു റ്റത്തു കിടത്തുകയായിരുന്നുവെ
ന്ന് അയൽവാസികൾ പറഞ്ഞു. വൈകിട്ട് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ അടക്കം ചെയ്യും വരെ വീട് അടഞ്ഞു തന്നെ കിടന്നു. ജോയ്‌സി ആണ് മറ്റൊരു മകൾ. മരുമകൻ: വിൻ
മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണെന്നും അന്തിക്കാട് പൊലീസിനു പരാതി നൽകി എട്ടുമാസം മുൻപാണ് തോമസും റോസിലിയും വീടുവിട്ട് വ്യത്യസ്‌ത സ്‌ഥാപ നങ്ങളിൽ അന്തേവാസികളായത്.
വാർത്ത ഇവിടെ തീരുന്നു. അപ്പോൾ മലയാളി പറഞ്ഞു വരുന്ന ആ സംസ്കാരം എന്തായി? കത്തോലിക്കാ സമുദായം പഠിപ്പിച്ച വേദപാഠം എന്തായി? കൃസ്ത്യാനിക്ക് ദൈവം നൽകിയതെന്ന് അവകാശപ്പെടുന്ന പത്ത് കൽപ്പനകളിൽ നാലാമത്തേത് എന്താണെന്ന് സഭകൾ ഇനി വിശദമായി പഠിപ്പിക്കേണ്ടിയിരിക്കുന്നു. ''നല്ല കാലത്തോളം നീയും നിൻ്റെ സന്തതിപരമ്പരകളും ഇഹത്തിൽ സന്തോഷത്തോടും ഐശ്വര്യത്തോടും കൂടി ജീവിച്ചിരിപ്പാൻ വേണ്ടി നീ നിൻ്റെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക " ബൈബിളിൽ പുറപ്പാടിൻ്റെ പുസ്തകത്തിൽ അത് നിന്നോട് പറഞ്ഞിട്ടുണ്ട്. ഈ വാർത്ത ഒരടയാളപ്പെടുത്തലാണ്. സാന്മാർഗിക പാഠങ്ങൾ ക്രോഡീകരിച്ചു പഠിപ്പിക്കേണ്ട കാലം കഴിയും മുൻപേ ചിന്തിച്ചു തുടങ്ങുക.
What message do such children send to this country and society? What example do these children set for the communities?